Posts

Showing posts from July, 2019

...ഡയറി കുറിപ്പ്..

12-07-2019     എപ്പോളും മനസ്സിൽ ഒരുപാട് ആലോചനകൾ ആണ്. ഈ ഗൾഫിൽ വന്നത് കൊണ്ടാകാം അങ്ങനെ.  എപ്പളും നാട്ടിൽ പോകണം എന്ന് ഒരു തോന്നൽ. (ആ ഒരു തോന്നൽ നോർമൽ ആണ് എല്ലാ പ്രവാസികൾക്കും ഉണ്ടാകും) ഇത് എല്ലാം ഞാൻ തന്നെ വരുത്തിവെച്ചത് അല്ലെ പിന്നെ ഞാൻ ആരോട് പറയാൻ! 6 കൊല്ലം മുൻപ് ഇങ്ങോട്ടു പോകാൻ വിസ കിട്ടിയപ്പോ ഒന്നും ആലോചിക്യത്തെ കേറിപ്പോന്നത് അല്ലെ ഞാൻ ഇത് അനുഭവിക്കാൻ ബാധ്യസ്ഥൻ ആണ്. അല്ലകിൽ അത്പോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫാമിലി വേണ്ണം ഇത് ഒരു മാതിരി. എല്ലാകൊണ്ടും എന്നിക്ക് ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ നടുക്കിൽ പെട്ട അവസ്ഥ മൊത്തത്തിൽ ഒരു പൊക.... ഒരു പ്രവാസി ആയത്കൊണ്ട് തോന്നുന്നത് അന്നോ എന്ന് എന്നിക്ക് അറിയില്ല! ഇവിടെ വന്ന് കൊറേനാള് കൊഴാപ്പം ഇല്ല്യായിരുന്നു പിന്നെ പിന്നെ ഞാനും ഏതോ ഒരു കൂട്ടിലകപ്പെട്ട ഒരു കിളിയെ പോലെ ഒരുതോന്നൽ. എന്നിക്ക് ഒന്നും ചെയ്യാനില്ല്യ,  കാലത് എന്നിട്ട് ജോലിക്ക് പോകുന്നു വായിക്കിട്ടു തിരിച്ചുവരുന്നു. പുതിയതായി ഒന്നുമില്ല്യ. ഇപ്പോൾ ആയി ഭാഗ്യം കൊണ്ട് എന്നെ പറയാൻ പറ്റു മനസ്സ് എല്ലാം ഒരു മരവിച്ച അവസ്ഥ ആരോടും ഒന്നും മിണ്ടാതെ ഇരിക്യാൻ ഒരു തോന്നൽ. മറ്റാരുടെയോ സ്വപ്...