...ഡയറി കുറിപ്പ്..
12-07-2019
എപ്പോളും മനസ്സിൽ ഒരുപാട് ആലോചനകൾ ആണ്. ഈ ഗൾഫിൽ വന്നത് കൊണ്ടാകാം അങ്ങനെ. എപ്പളും നാട്ടിൽ പോകണം എന്ന് ഒരു തോന്നൽ. (ആ ഒരു തോന്നൽ നോർമൽ ആണ് എല്ലാ പ്രവാസികൾക്കും ഉണ്ടാകും)
ഇത് എല്ലാം ഞാൻ തന്നെ വരുത്തിവെച്ചത് അല്ലെ പിന്നെ ഞാൻ ആരോട് പറയാൻ! 6 കൊല്ലം മുൻപ് ഇങ്ങോട്ടു പോകാൻ വിസ കിട്ടിയപ്പോ ഒന്നും ആലോചിക്യത്തെ കേറിപ്പോന്നത് അല്ലെ ഞാൻ ഇത് അനുഭവിക്കാൻ ബാധ്യസ്ഥൻ ആണ്. അല്ലകിൽ അത്പോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ഫാമിലി വേണ്ണം ഇത് ഒരു മാതിരി. എല്ലാകൊണ്ടും എന്നിക്ക് ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ നടുക്കിൽ പെട്ട അവസ്ഥ മൊത്തത്തിൽ ഒരു പൊക....
ഒരു പ്രവാസി ആയത്കൊണ്ട് തോന്നുന്നത് അന്നോ എന്ന് എന്നിക്ക് അറിയില്ല! ഇവിടെ വന്ന് കൊറേനാള് കൊഴാപ്പം ഇല്ല്യായിരുന്നു പിന്നെ പിന്നെ ഞാനും ഏതോ ഒരു കൂട്ടിലകപ്പെട്ട ഒരു കിളിയെ പോലെ ഒരുതോന്നൽ. എന്നിക്ക് ഒന്നും ചെയ്യാനില്ല്യ, കാലത് എന്നിട്ട് ജോലിക്ക് പോകുന്നു വായിക്കിട്ടു തിരിച്ചുവരുന്നു. പുതിയതായി ഒന്നുമില്ല്യ. ഇപ്പോൾ ആയി ഭാഗ്യം കൊണ്ട് എന്നെ പറയാൻ പറ്റു മനസ്സ് എല്ലാം ഒരു മരവിച്ച അവസ്ഥ ആരോടും ഒന്നും മിണ്ടാതെ ഇരിക്യാൻ ഒരു തോന്നൽ. മറ്റാരുടെയോ സ്വപ്‌നങ്ങൾ എന്റെ മേൽ അടിച്ചേൽപ്പിക്കുന്ന പോലെ.ആരോടെങ്കിലും ദേഷ്യം തോന്നിയാൽ അത് പുറത്ത് കാട്ടാൻ പറ്റുന്നില്ല്യ.
അതിനു ഇടയിൽ ഞാൻ ഈ അടിയിൽ എഴുതിയത് വായിച്ചത്.
ഒരാള്‍ക്ക് വിഷാദ രോഗമുണ്ടോ എങ്ങനെ തിരിച്ചറിയാം ? (കടപ്പാട്: ഡോ. മോഹൻ റോയ്)
സുഖ, ദു:ഖ സമ്മിശ്രമാണ് ജീവിതം. എന്നാല്‍ അതുണ്ടാക്കുന്ന ആഘാതം പലര്‍ക്കും പല വിധമാണ്.
1. വിഷാദമായ മാനസികാവസ്ഥ അഥവാ മൂഡ് ഇല്ലാത്ത അവസ്ഥ രണ്ടാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുക
2. ഒന്നിനും സന്തോഷം തോന്നാത്ത അവസ്ഥ
3. സാധാരണ ഉണരുന്നതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കമെഴുന്നേല്‍ക്കുക
4. ശരീര ഭാരം വളരെപ്പെട്ടെന്ന് കുറയുക
5. ഈ ജീവിതം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന തോന്നല്‍
6. ഇനി എന്തിന് ജീവിക്കുന്നു? മരിച്ചാല്‍ മതിയെന്ന തോന്നല്‍
7. സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള അലസത
8. ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ ഒതുങ്ങിക്കൂടുക
9. ടെന്‍ഷന്‍ വളരെ കൂടുകയും ശാരീരിക ചലനങ്ങള്‍ വളരെ കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ
ഈ ഒമ്പത് ലക്ഷണങ്ങളില്‍ അഞ്ചോ അതിലധികമോ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം നീണ്ടു നിന്നാല്‍ ഉറപ്പിക്കാം വിഷാദ രോഗമാണെന്ന്.
സ്‌നേഹം, പ്രണയം, സാമ്പത്തികം, രോഗങ്ങള്‍, ദുരന്തങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ പെട്ടെന്ന് തീവ്ര ദു:ഖത്തിലേക്ക് മാറാം. ഇതിലൂടെ അയാള്‍ വിഷാദ രോഗത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും മാറുന്നു.
അപ്പോൾ ഗുഡ് നൈറ്റ് ആൻഡ് ബാഡ് ഡ്രീംസ്....
Comments
Post a Comment