പെട്ടന്ന് ഒരു ദിവസം സ്വപ്‌നങ്ങള്‍ എന്നെ വിട്ടകന്നപ്പോള്‍ എന്നില്‍ നിന്നും നീ മഞ്ഞു പോയപ്പോള്‍ ഞാന്‍ തന്നെ നിനക്ക് നിന്റെ വഴി നിഷേധിച്ചു ഞാന്‍ ഒരിക്കലും നീ വീണ്ടും എന്നിലേക്ക് തിരിച്ചു വരില്ല എന്ന് ഞാനുറച്ചു വിശ്വസിച്ചു നിന്റെ വാക്കുകള്‍ മുഴുക്കാനും നിനക്കൊര്‍ക്കമല്ലോ എന്നിലുണ്ടാക്കിയ മുറിവുകളുടെ ആഴം, മനസ്സിലുണ്ടാക്കിയ വിള്ളലിന്റെ വേദന , കരഞ്ഞു തീര്‍ത്ത കണ്ണുനീര് ഉറക്കമൊഴിച്ചു തീര്‍ത്ത രാത്രികള്‍, നീ അറിഞ്ഞിരുന്നില്ല നിന്നെ അറിയിച്ചിരുന്നില്ല, അന്ന് എനിക്ക് എന്താ എനിക്ക് സംഭവിച്ചത്. ആ ഓർമ്മകളെ ഓർമ്മപ്പെടുത്താൻ പോലും എനിക്ക് ഭയമാണ്, അവളെ സ്വപ്നം കാണാൻപോലും എനിക്കിപ്പോൾ ഭയമാണ്, അത് അവളെ ഞാൻ പേടിച്ചിട്ടൊന്നുമല്ല, ഞാൻ അവളെ സ്വപ്നം കണ്ട് രാത്രിയുടെ മൂന്നാം യാമത്തിൽ ഞാൻ ആ പേര് ഉച്ചരിച്ച് അത് ഉറങ്ങിക്കിടക്കുന്ന എന്റെ ഭാര്യ കേട്ട് അമ്മിക്കല്ല് എടുത്ത് തലയിൽ ഇടണോ, എന്തിനാ വെറുതെ....