പ്രണയമോ അതോ പ്രണയിനിയോ -01

അതിരാവിലെ മാട്രിമോണി സൈറ്റ് നെറ്റ് ഓപ്പൺ ചെയ്തു നോക്കുന്നതിനിടയിൽ ഇൽ എന്റെ കണ്ണുടക്കി. ഇതാരെടാ..! ഇങ്ങനെയൊരു മെസ്സേജ് അയക്കാന്‍ മാത്രം ധൈര്യമുള്ള പെങ്കൊച്ചോ..? പാവം! അവളെന്നെ നേരില്‍ കണ്ടു കാണില്ല. അതുകൊണ്ടാണ്. എന്തായാലും ഇവളെക്കുറിച്ച് ഒന്ന് അറിയണമല്ലോ.

ഇതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, അവൾ എംജി യൂണിവേഴ്സിറ്റിയിൽ എംടെക് പഠിക്കുകയാണ്. ആ ഈ കുട്ടി കൊള്ളാം കൊള്ളാം എന്നാലും എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായില്ല ഈ കുട്ടിക്ക് എങ്ങനെ എന്നെ ഇഷ്ടപ്പെട്ടു? എന്നിരുന്നാലും എനിക്കൊരു കാര്യം മനസ്സിലായി " പ്രണയിക്കാൻ പറ്റിയ നല്ല സമയം"
ഉടന്‍ തന്നെ ഞാന്‍ മെസ്സേജിന് മറുപടി അയച്ചു.

‘ആരാ, മനസ്സിലായില്ല..!’

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തിരിച്ചു മറുപടി കിട്ടി.

‘കൊള്ളാം. ഞാനൂഹിച്ചത് ശരിയായിരുന്നു.’

‘എന്ത് ഊഹിച്ചൂന്ന്’

‘ഈ മെസ്സേജ് കാണേണ്ട താമസം. ചാടിക്കേറി എനിക്ക് റിപ്ലൈ തരുമെന്ന്’

‘ഓഹോ..’

അല്‍പ്പനേരത്തെ മൗനം. ശ്ശൊ! കാലത്ത് തന്നെ ആകെ നാറിയല്ലോ. (എന്നാൽ ഇതൊന്നും എനിക്കൊരു പുതുമ അല്ലായിരുന്നു)

‘എന്താ മിണ്ടാട്ടമില്ലല്ലോ. പ്രണയത്തെക്കുറിച്ചും പിണക്കത്തെക്കുറിച്ചും ഒരുപാട് എഴുതുന്ന എഴുത്തുകാരന് ഇപ്പോ നാവിറങ്ങി പോയോ?’

ഞാന്‍ പിന്നെയും മിണ്ടിയില്ല.

അപ്പോൾ എനിക്ക് മനസ്സിലായി ഇത് ഞാൻ അറിയുന്ന ഒരു പെൺകുട്ടിയാണ്. മാട്രിമോണിയിൽ എൻറെ പ്രൊഫൈൽ കണ്ടപ്പോൾ അവൾ ഒരു മെസ്സേജ് അയച്ചതാണ്. അതോ അങ്ങനെയല്ലേ ഇനി എൻറെ കൂട്ടുകാർ വല്ലതും പറ്റിക്കുന്നത് ആണോ. 

അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു വന്നു വന്നു. 

''ആരോടുള്ള പ്രണയമാണ് നിങ്ങൾക്ക് ഇങ്ങനെയുള്ള കഥകൾ എഴുതാൻ കാരണം.
പ്രണയമാണോ അതോ പ്രണയിനി ആണോ?

ദൈവമേ ഇതിനുത്തരം ഞാൻ എന്തു കൊടുക്കും.

Comments

Popular posts from this blog

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

കടമെടുത്ത വരികൾ…