കടമെടുത്ത വരികൾ…
ഓർമ്മകൾ വറ്റാത്ത ഹൃദയം ഉണ്ടോ,,,
നിന്നിൽ ഓർമ്മകൾ പുളയിച്ച നിമിഷമുണ്ടോ…
കണ്ണുനീരല്ലാത്ത ജീവിതങ്ങൾ ഈ മണ്ണിലയിഞ്ഞ ചരിത്രമുണ്ടോ???
തൊടിയിൽ അച്ഛൻ വെയിലേറ്റു വാടുന്നു,
മുഖപുസ്തകത്തിൽ ഞാൻ അക്ഷരങ്ങൾ നെയ്യുന്നു..
പുഴമെലിഞ്ഞു ഒരു നേർരേഖയായി,
മണ്ണിൽ കണ്ണുനീർ ചാലുകൾ...
വാക്കുകൾ കൊണ്ടെന്റെ ഹൃദയം കൊത്തിത്തിന്നു വിശപ്പടക്കുകനീ, കണ്ണുനീർ കൊണ്ടെന്റെ ദാഹം മാറ്റുക...
എന്റെ ഓർമ്മക്ക് പിരിമുറുക്കം, മറവിക്ക് തുടക്കം, പ്രാന്തിന് തുടക്കം...
ഓർമ്മകൾ വറ്റാത്ത ഹൃദയം ഉണ്ടോ,,,
നിന്നിൽ ഓർമ്മകൾ പുളയിച്ച നിമിഷമുണ്ടോ…
Comments
Post a Comment