പ്രണയമോ അതോ പ്രണയിനിയോ -02

"ഇങ്ങനെയൊക്കെ ആകും ഓരോ എഴുത്തുകാർ അവരുടെ മനസ്സിൽ ഉദ്ദേശിക്കുന്നത്... എന്നാൽ അങ്ങനെയൊന്നുമല്ല ശരിക്കും ജവിതത്തിൽ നടന്നത്"

എങ്ങോ ഒരു ഗൾഫ് നാട്ടിൽ കിടക്കുന്ന ഒരു പൊട്ടൻ... വീട്ടുകാർ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്... കൂട്ടത്തിൽ താൻ തന്റെ തായ് രീതിയിൽ പെണ്ണും നോക്കുന്നുണ്ട്.... വീട്ടുകാർക്ക് പറ്റിയ ഒരു അബദ്ധം.. ചെക്കൻ അറിയാതെ ഒരു പ്രൊഫൈൽ ഇൻട്രസ്റ്റ് അയച്ചു.... അതാണ് കഥയുടെ തുടക്കം... 


 മണ്ടത്തി ആയ പ്രൊഫൈൽ കിട്ടിയ കുട്ടി... ഹോസ്റ്റലിൽ നിന്നും ഇടവേളകളിൽ വീട്ടിലെത്തിയ കുട്ടിയുടെ കണ്ണുകളിൽ ഇതും അറിയാതെ ദൃഷ്ടി പതിച്ചു... സ്വാഭാവികം എല്ലാം പറയുന്നത് പോലെ ഇതും വീട്ടിൽ പറഞ്ഞു... ഫോട്ടോ ഒന്നും അധികം ശ്രദ്ധിച്ചില്ല... എന്നിരുന്നാലും ഒരു വീട്ടുകാർ അയച്ചുതന്നത് എന്നുള്ള മര്യാദ യിൽ വീട്ടിൽ കുറെ പ്രൊപ്പോസ് അവതരിപ്പിക്കുന്നതിന് ഒപ്പം ഇതും കാണിച്ചു... വീട്ടുകാർക്ക് വലിയ താൽപര്യക്കുറവും ഒന്നും ഇല്ലായിരുന്നു... പഠനാവശ്യത്തിനായി എന്തൊക്കെയോ തിരയുന്ന അതിനിടയിലാണ് വീണ്ടും ഈ കേസ് ശ്രദ്ധയിൽപ്പെടുന്നത്... വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ കാര്യം പ്രിയ സുഹൃത്തിനോട് പറയേണ്ട തു... ബോധം ഇല്ലാതിരുന്ന ഞാൻ ബോധം ഉണ്ടെന്നു കരുതിയ കൂട്ടുകാരിയോട് വിവരങ്ങൾ ധരിപ്പിച്ചു... ലഡു പൊട്ടുന്നതിന് തുടക്കം അവിടെ നിന്നാണ്.. പ്രിയ സുഹൃത്തിന് സുഹൃത്ത്... പോരേ.... അതുവരെ ഫോട്ടോ മര്യാദക്ക് നോക്കാതെ ഇരുന്നു ഞാൻ വീണ്ടും എടുത്ത ഫോട്ടോ നോക്കി... കഥാനായകനെ കാണാനൊരു തല്ലുകൊള്ളി ലുക്ക് ആണെങ്കിലും കുഴപ്പമില്ല സഹിക്കാം എന്ന് അതായത് ഒരു ശുദ്ധ മണ്ടനാണെന്ന്... ആദ്യകാലത്ത് ഒരു ഇന്റർ മീഡിയേറ്റ് ഇതിന്റെ ആവശ്യം വന്നിരുന്നുവെങ്കിലും പിന്നീട് അതിന്റെ ആവശ്യം വന്നില്ല ഞങ്ങൾക്കിടയിൽ.... പിന്നെ അതൊരു കൂട്ടായി.. പാവം അലമ്പും ആദ്യമൊക്കെ ഇഷ്ടമായിരുന്നില്ല...

പിന്നീട് വീട്ടുകാരുടെ ഓരോ പ്രശ്നങ്ങൾക്കിടയിൽ ജാതകദോഷം എന്ന ഒരു വൃത്തികെട്ട സാധനത്തിനെ പേരിൽ എട്ടുനിലയിൽ പൊട്ടിയ കേസ് ആണ് 

(എന്നാൽ ശരിക്കും ജാതകദോഷം ഒന്നുമല്ലായിരുന്നു ഇവിടെ ശരിക്കുള്ള വില്ലൻ, അവളുടെ അച്ഛനുമമ്മയും ആയിരുന്നു. സ്നേഹിച്ച ഒരാളെ കല്യാണം കഴിക്കുന്നതിൽ അവർക്ക് തീരെ താല്പര്യം ഇല്ലായിരുന്നു)

തുടരും.

Comments

Popular posts from this blog

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

പ്രണയമോ അതോ പ്രണയിനിയോ -01

കടമെടുത്ത വരികൾ…