പ്രണയം
മനുഷ്യരിൽ വിവേകം ഉള്ളത് കൊണ്ടും നിയമങ്ങളെ ഭയക്കുന്നത് കൊണ്ടും നമ്മൾ മൃഗങ്ങളെ പോലെ പെരുമാറാറില്ല (ശെരിക്കും പറഞ്ഞാൽ ഉണ്ട് നമ്മുടെ നാട്ടിലെ ലൈഗിക പീഡനങ്ങൾ നോക്കിയാൽ മതി). പക്ഷെ ഇണചേരാൻ ഉള്ള ത്വര മറ്റുള്ള ജീവികളെ പോലെ തന്നെ മനുഷ്യരിലും സ്വാഭാവികമായി ഉണ്ട്. കൂടെ മതപരവും സാമൂഹികമായ തെറ്റും ശെരികളും കടന്നു വന്നതോട് കൂടി മനുഷ്യർ തന്നെ കണ്ടു പിടിച്ചതാണു ഈ പ്രണയം. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമം എന്ന് ആരോ വിളിച്ചു എന്ന പാട്ടുപോലെ. ശെരിക്കും നമ്മുടെ തലച്ചോർ ഇണചേരാനായി കുറെ ഹോർമോൺ പുറപ്പെടുവിക്കും, അപ്പൊൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെയാണ് നമ്മൾ പ്രണയം എന്ന മനോഹരമായ വികാരം ആയി വിളിക്കുന്നത്.
ആരോ എഴുതിയ വരികൾ
Comments
Post a Comment