കൊഴലപ്പവും കട്ടൻചായയും

ഇതെല്ലാം എന്റെ അമ്മാമ്മ ഉള്ള കാലത്താണ്,

       ഞാൻ സ്കൂൾ ഒക്കെ കഴിഞ്ഞ് ഒരു നാലു മണി ആകുമ്പോൾ പണ്ടത്തെ ബിഎസ് എ സൈക്കിളിൽ ചവിട്ടി തളർന്നു വീട്ടിലെത്തുമ്പോൾ ഉണ്ടല്ലോ എന്റെ അമ്മാമ്മ എനിക്കുവേണ്ടി കുറെ പലഹാരങ്ങൾ ഉണ്ടാക്കി തരും പലവിധത്തിൽ. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  ഈ കുഴലപ്പവും കട്ടൻ ചായയും കോമ്പിനേഷനാണ്.

   ഈ നല്ല ആവി പറക്കുന്ന നല്ല മധുരം കൂട്ടിയിട്ടുള്ള കട്ടൻചായയിൽ നിങ്ങൾ ഈ സുലൈമാനി എന്നൊക്കെ പറയുക, അതിൽ നമ്മൾ ഈ കുഴലപ്പം മുക്കിവയ്ക്കുക കുറച്ചുകഴിയുമ്പോൾ അതൊരു കടിക്കുക. ( അത്  നമ്മുടെ താലികെട്ട് കഴിഞ്ഞ് ഭാര്യയെ ഫസ്റ്റ് തൊടാൻ പോകുന്ന അവസ്ഥയാണ് 😜) അത് ചൂടോടെ
കഴിക്കാനും പറ്റുകയില്ല കളയാനും പറ്റില്ല എന്ന് ഒരു അവസ്ഥ, അങ്ങനെ ഞങ്ങൾ കുറേനേരം കാത്തിരുന്നു ഈ ചായ ചൂട് ഒക്കെ മാറി അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഇത് .

എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കോമ്പിനേഷനാണ് കട്ടൻചായയും കുഴപ്പവും.

... എന്റെ എല്ലാ കൂട്ടുകാരും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം,  തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടാതിരിക്കില്ല...

Comments

Popular posts from this blog

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

പ്രണയമോ അതോ പ്രണയിനിയോ -01

കടമെടുത്ത വരികൾ…