നാഗ കന്യകയും മാണിക്യവും..

...അവൾ എന്നിക്ക് അയച്ച കുറിപ്പ് ഞാൻ ഇവിടെ ചേർക്കുന്നു...

ഒരിക്കൽ ഞാൻ നിലയ്ക്കാതെ സ്വപ്നം കണ്ടിരുന്നു നിന്നോടുള്ള നിമിഷങ്ങൾ..... നിന്റെ കൈ ചേർത്ത് പിടിച്ച് രാവും  പകലും.. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ പരസ്പരം തണലാകും എന്നുകരുതി... ആ യാത്രയിൽ നമ്മോടൊപ്പം രണ്ടു കുരുന്നു കൈകളെയും പ്രതീക്ഷിച്ച് ഞാൻ നീങ്ങി.... ഓരോ പ്രഭാതത്തിലും നിൻ പാദ സ്പർശത്താൽ ഉദയ സൂര്യന്റെ കിരണങ്ങൾ എന്നിൽ പതിക്കണമേ എന്ന് ഞാൻ ആഗ്രഹിച്ചു... തിരിഞ്ഞുനോക്കിയപ്പോൾ എല്ലാം മായാജാലം.. പാതിമയക്കത്തിൽ കണ്ട കിനാവ് ആയിരുന്നു അത് അല്ല.... ജീവിത മൂല്യങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി അപ്പോൾ പറ്റിയ ചെറിയ അല്ല വലിയ പിഴവ്.. നീറുന്ന മനസ്സ് കൊണ്ടല്ലാതെ ഒരിക്കൽപോലും ഞാൻ മനസ്സിൽ നിന്റെ പേര് ഓർക്കാറില്ല.. വർഷത്തിലെ ഓരോ പ്രധാന ദിവസവും ഓർത്തിരുന്നു ഞാൻ നിനക്ക് ആശംസകളർപ്പിക്കും. അടുത്തതിനായി കാത്തിരിക്കും. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു.... കഴിഞ്ഞദിവസം നീ ഒളിപ്പിച്ചു വെച്ച നിന്റെ മനസ്സാകുന്ന പുസ്തകം വായിച്ചപ്പോൾ.. ഇതേ താളുകൾ തന്നെയാണല്ലോ ഞാനും എഴുതിയ പുസ്തകത്തിൽ എന്നോർത്ത് കരയുവാൻ അല്ലാതെ മറ്റൊന്നിനും ആയില്ല... മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചിട്ട, അതെല്ലാം ഒരു കൂമ്പാരമായി നിശബ്ദമായി മയങ്ങി കിടക്കുന്നു.... എന്റെ വാക്കുകളാൽ നിന്റെ മനസ്സിനേറ്റ ക്ഷേതത്തിന് ഞാൻ ദൈവത്തിനോട് അപേക്ഷിക്കാൻ ഉണ്ട് നിന്റെ സ്വപ്നങ്ങളെ സുന്ദരമാക്കാൻ ഒരു കുഞ്ഞു കാൽ സ്പര്ശ ത്തെ....... സത്യത്തിൽ നീ അന്ന് വിടരാതെ പോയ എന്റെ എല്ലാമെല്ലാമായ ഒരു ഒറ്റ പൂ വസന്തകാലമായിരുന്നു... ഇന്നു ഞാൻ ഒരു ഭ്രാന്തി ചെമ്പരത്തി പൂവിനെ പോലെ മറ്റുള്ളവർക്കായി മറ്റൊരു വസന്തകാലത്തെ കാത്തിരിക്കുന്നു.. ഇന്നു നീ വിടർന്നുനിൽക്കുന്ന വസന്തകാലം നിന്നിൽ സന്തോഷത്തിൻ റെയും സമാധാനത്തിനും സൗരഭ്യം വിടരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു....

Comments

  1. Oiiiie...kidukki....itreum kazhivinte nirakudamayirunnulee..

    ReplyDelete
    Replies
    1. തള്ളി തള്ളി കൊമ്പത്ത് കേറ്റ് :) ....

      Delete

Post a Comment

Popular posts from this blog

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

പ്രണയമോ അതോ പ്രണയിനിയോ -01

കടമെടുത്ത വരികൾ…