Posts

Featured post

പുനര്‍ജ്ജന്മത്തിനായി കാത്തിരിപ്പ്

പുനര്‍ജ്ജന്മം എന്ന ഒന്നില്ല്യ എന്ന് വിശ്വസികുന്ന ഞാനിന്നു ഒരു പുനര്‍ജ്ജന്മം കിട്ടാനായി പ്രാര്‍ഥിക്കുന്നു... നിനക്ക് വേണ്ടി ........ എന്നിക്ക് നഷ്ട്ടപ്പെട്ട നിനക്ക് എന്നോടുള്ള പ്രണയം അടുത്ത ജന്മത്തില്‍ നേടിയെടുക്കാന്‍........ നിന്‍റെ സങ്കടം അതാണ് ഇന്നെന്‍റെ വേദന പക്ഷേ ........, നിനക്ക് വേദനിക്കാതിരിക്കാന്‍ ഞാന്‍ ഇന്നും ചിരിക്കുന്നു. വിധി അടുത്ത ജന്മത്തില്‍ എങ്കിലും നമ്മളെ തോല്പ്പിക്കാതിരിക്കട്ടെ... നമ്മുടെ പ്രണയത്തില്‍ നീയായിരിക്കും എന്നെ കൂടുതല്‍ സ്നേഹിച്ചിരുന്നത് അതായിരിക്കും ... നിന്‍റെ സ്നേഹത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കലും എന്നില്‍ നിന്നും മായാത്തതും എനിക്കൊരിക്കലും നിന്നെ മറക്കാന്‍ കഴിയാത്തതും... (എവിടെയോ വായിച്ച വരികൾ )

പ്രണയം

മനുഷ്യരിൽ വിവേകം ഉള്ളത് കൊണ്ടും നിയമങ്ങളെ ഭയക്കുന്നത് കൊണ്ടും നമ്മൾ മൃഗങ്ങളെ പോലെ പെരുമാറാറില്ല (ശെരിക്കും പറഞ്ഞാൽ ഉണ്ട് നമ്മുടെ നാട്ടിലെ ലൈഗിക പീഡനങ്ങൾ നോക്കിയാൽ മതി). പക്ഷെ ഇണചേരാൻ ഉള്ള ത്വര മറ്റുള്ള ജീവികളെ പോലെ തന്നെ മനുഷ്യരിലും സ്വാഭാവികമായി ഉണ്ട്. കൂടെ മതപരവും സാമൂഹികമായ തെറ്റും ശെരികളും കടന്നു വന്നതോട് കൂടി മനുഷ്യർ തന്നെ കണ്ടു പിടിച്ചതാണു ഈ പ്രണയം. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമം എന്ന് ആരോ വിളിച്ചു എന്ന പാട്ടുപോലെ. ശെരിക്കും നമ്മുടെ തലച്ചോർ ഇണചേരാനായി കുറെ ഹോർമോൺ പുറപ്പെടുവിക്കും, അപ്പൊൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെയാണ് നമ്മൾ പ്രണയം എന്ന മനോഹരമായ വികാരം ആയി വിളിക്കുന്നത്. ആരോ എഴുതിയ വരികൾ

അഴിമതി നമ്മൾ എവിടെ നിന്ന് തുടങ്ങുന്നു

ഞാനടക്കമുള്ള ആളുകൾ. കുട്ടിക്കാലം തൊട്ട്  എന്തെങ്കിലും ഒരു കാര്യം നടക്കാൻ ദൈവത്തിന് കൈക്കൂലി കൊടുത്തു നല്ലത് നടക്കാൻ കാത്തിരിക്കുന്നു, അവിടുന്ന് തുടങ്ങുകയാണ് നമ്മുടെ കൈക്കൂലി കഥ... ഹ ഹ ഹ ..... പിന്നെയാണോ 😂😂😂

...വെള്ളാരം കണ്ണുകൾ കഥ പറയുമ്പോൾ....

Image
ഈ കുറച്ചുവർഷങ്ങളായി ആയി ഞാന്‍ ആടിത്തീര്‍ത്തത് എന്‍റെ ജീവിതം കൊണ്ടായിരുന്നു. ഇതില്‍ പ്രണയത്തിന്‍റെ നനവുണ്ട്. വിരഹത്തിന്‍റെ വേദനയുണ്ട്. ഇനിയൊരിക്കലും എന്‍റേതാകാന്‍ നിനക്കാകില്ലെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയല്ലോടാ... ” എന്നെ അത്രക്ക് ഇഷ്ടം ആണോ???”അവളുടെ ആ ചോദ്യതിന് ഞാൻ മറുപടി കൊടുത്തില്ല. ചുമ്മാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം. കാലം അങ്ങിനെയാണ്. ചിലരെ പൊട്ടിച്ചിരിപ്പിക്കുമ്പോള്‍, മറ്റുള്ളവരെ വേദനിപ്പിക്കും. ഒരിടത്ത് മഴ പെയ്യിക്കുമ്പോള്‍, മറ്റൊരിടം ചുട്ടുപൊള്ളുന്ന മരുഭൂമിയായി നിലനിറുത്തും. ” ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം ”

ഞാൻ കേട്ട ഇഷ്ടമുള്ള വരികൾ....

ആകാശത്ത് മഴവില്ല് വിരിയുമ്പോഴും…ഭൂമിയെ മന്ദമാരുതന്‍ പുണരുമ്പോഴും..ഈ പേനയുടെ ബോള്‍ കറങ്ങിത്തിരിഞ്ഞ് പേജില്‍ അക്ഷരങ്ങള്‍ വരക്കുമ്പോഴും..എന്റെ മനസ്സില്‍ നീയാണ്…  നീ മാത്രം…

പ്രണയമോ അതോ പ്രണയിനിയോ -02

"ഇങ്ങനെയൊക്കെ ആകും ഓരോ എഴുത്തുകാർ അവരുടെ മനസ്സിൽ ഉദ്ദേശിക്കുന്നത്... എന്നാൽ അങ്ങനെയൊന്നുമല്ല ശരിക്കും ജവിതത്തിൽ നടന്നത്" എങ്ങോ ഒരു ഗൾഫ് നാട്ടിൽ കിടക്കുന്ന ഒരു പൊട്ടൻ... വീട്ടുകാർ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്... കൂട്ടത്തിൽ താൻ തന്റെ തായ് രീതിയിൽ പെണ്ണും നോക്കുന്നുണ്ട്.... വീട്ടുകാർക്ക് പറ്റിയ ഒരു അബദ്ധം.. ചെക്കൻ അറിയാതെ ഒരു പ്രൊഫൈൽ ഇൻട്രസ്റ്റ് അയച്ചു.... അതാണ് കഥയുടെ തുടക്കം...   മണ്ടത്തി ആയ പ്രൊഫൈൽ കിട്ടിയ കുട്ടി... ഹോസ്റ്റലിൽ നിന്നും ഇടവേളകളിൽ വീട്ടിലെത്തിയ കുട്ടിയുടെ കണ്ണുകളിൽ ഇതും അറിയാതെ ദൃഷ്ടി പതിച്ചു... സ്വാഭാവികം എല്ലാം പറയുന്നത് പോലെ ഇതും വീട്ടിൽ പറഞ്ഞു... ഫോട്ടോ ഒന്നും അധികം ശ്രദ്ധിച്ചില്ല... എന്നിരുന്നാലും ഒരു വീട്ടുകാർ അയച്ചുതന്നത് എന്നുള്ള മര്യാദ യിൽ വീട്ടിൽ കുറെ പ്രൊപ്പോസ് അവതരിപ്പിക്കുന്നതിന് ഒപ്പം ഇതും കാണിച്ചു... വീട്ടുകാർക്ക് വലിയ താൽപര്യക്കുറവും ഒന്നും ഇല്ലായിരുന്നു... പഠനാവശ്യത്തിനായി എന്തൊക്കെയോ തിരയുന്ന അതിനിടയിലാണ് വീണ്ടും ഈ കേസ് ശ്രദ്ധയിൽപ്പെടുന്നത്... വല്ല ആവശ്യവും ഉണ്ടായിരുന്നോ ഈ കാര്യം പ്രിയ സുഹൃത്തിനോട് പറയേണ്ട തു... ബോധം ഇല്ലാതിരുന്ന ഞാൻ ബോധം ഉണ്

പ്രണയമോ അതോ പ്രണയിനിയോ -01

അതിരാവിലെ മാട്രിമോണി സൈറ്റ് നെറ്റ് ഓപ്പൺ ചെയ്തു നോക്കുന്നതിനിടയിൽ ഇൽ എന്റെ കണ്ണുടക്കി. ഇതാരെടാ..! ഇങ്ങനെയൊരു മെസ്സേജ് അയക്കാന്‍ മാത്രം ധൈര്യമുള്ള പെങ്കൊച്ചോ..? പാവം! അവളെന്നെ നേരില്‍ കണ്ടു കാണില്ല. അതുകൊണ്ടാണ്. എന്തായാലും ഇവളെക്കുറിച്ച് ഒന്ന് അറിയണമല്ലോ. ഇതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, അവൾ എംജി യൂണിവേഴ്സിറ്റിയിൽ എംടെക് പഠിക്കുകയാണ്. ആ ഈ കുട്ടി കൊള്ളാം കൊള്ളാം എന്നാലും എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായില്ല ഈ കുട്ടിക്ക് എങ്ങനെ എന്നെ ഇഷ്ടപ്പെട്ടു? എന്നിരുന്നാലും എനിക്കൊരു കാര്യം മനസ്സിലായി " പ്രണയിക്കാൻ പറ്റിയ നല്ല സമയം" ഉടന്‍ തന്നെ ഞാന്‍ മെസ്സേജിന് മറുപടി അയച്ചു. ‘ആരാ, മനസ്സിലായില്ല..!’ അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തിരിച്ചു മറുപടി കിട്ടി. ‘കൊള്ളാം. ഞാനൂഹിച്ചത് ശരിയായിരുന്നു.’ ‘എന്ത് ഊഹിച്ചൂന്ന്’ ‘ഈ മെസ്സേജ് കാണേണ്ട താമസം. ചാടിക്കേറി എനിക്ക് റിപ്ലൈ തരുമെന്ന്’ ‘ഓഹോ..’ അല്‍പ്പനേരത്തെ മൗനം. ശ്ശൊ! കാലത്ത് തന്നെ ആകെ നാറിയല്ലോ. (എന്നാൽ ഇതൊന്നും എനിക്കൊരു പുതുമ അല്ലായിരുന്നു) ‘എന്താ മിണ്ടാട്ടമില്ലല്ലോ. പ്രണയത്തെക്കുറിച്ചും പിണക്കത്തെക്കുറിച്ചും ഒരുപാട് എഴുതുന്ന എഴുത്തുകാരന്